പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്



തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് ജീവിതാവസാനംവരെ കഠിനതടവ്.  പതിമൂന്നു വയസ്സുകാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസിലാണ് പള്ളിച്ചല്‍ ഞാറായിക്കോണം സ്വദേശിയായ രണ്ടാനച്ഛനെ തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവാണ് പ്രതിക്ക് വിധിച്ച ശിക്ഷ. എന്നാല്‍ ഇത് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കി.