
ഒന്നാം ക്ലാസുകാരിയായ മകൾക്ക് വാങ്ങിയ പുസ്തകങ്ങളുടെ വില കേട്ടപ്പോൾ ആദ്യം പിതാവിന് ബോധക്ഷയം ആണ് വന്നത്. പുസ്തകങ്ങൾക്കും നോട്ട്ബുക്കുകൾക്കുമായി 4,000 രൂപയാണ് നൽകേണ്ടി വന്നത്. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ കുട്ടിയുടെ പിതാവ് പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
കെജിയിലെ ഫീസിനേക്കാൾ 35 ശതമാനം വർധനവാണ് ഒന്നാം ക്ലാസിലെ ഫീസ് എന്നും അദ്ദേഹം പറഞ്ഞു. പുറത്തെ കടയിൽ നിന്നും വാങ്ങുന്ന പുസ്തകങ്ങളെക്കാൾ അധികം വിലയാണ് സ്കൂളിൽ നിന്നും വാങ്ങുന്പോൾ അവർ ഈടാക്കുന്നതെന്നും പോസ്റ്റിൽ അദ്ദേഹം ആരോപിച്ചു.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. സ്കൂൾ ഫീസ് കുത്തനെ കൂടുന്നതും, പുസ്തകങ്ങളും യൂണിഫോമും സ്കൂളിൽ നിന്ന് തന്നെ വാങ്ങണമെന്ന് നിർബന്ധിക്കുന്നതും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് പലരും പറഞ്ഞത്
