
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് കെട്ടിടം പണിത കേസിൽ പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം പണിത കേസിലാണ് അന്വേഷണം. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്.
ബോള്‍ഗാട്ടി പാലസിന് സമീപം കായലില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് എം.ജി. ശ്രീകുമാര്‍ പഴയ വീട് വാങ്ങി പൊളിച്ച് പുതിയ നിര്‍മാണം നടത്തിയത്. കൂട്ടിചേര്‍ക്കലോ നിര്‍മാണമോ അനുവദനീയമല്ലാത്ത തീരമേഖലയില്‍ നടത്തിയ നിര്‍മാണം സംബന്ധിച്ച് നാലുവര്‍ഷമായി നിയമപോരാട്ടം നടക്കുകയാണ്.
കൊച്ചി ബോള്‍ഗാട്ടി പാലസിന് സമീപം എം.ജി. ശ്രീകുമാര്‍ കായല്‍ കൈയേറി വീട് നിര്‍മിച്ചെന്ന് കാണിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. അന്വേഷണ നടത്താനുള്ള കോടതി ഉത്തരവ് പ്രകാരം വിജിലന്‍സ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.