ആശുപത്രിയിൽ നിന്ന് കയറ്റിയ രക്തത്തിലുടെ എച്ച്ഐവി ബാധിച്ച് യുവാവ് മരിച്ചു; 10 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

ആശുപത്രിയിൽ നിന്ന് കയറ്റിയ രക്തത്തിലുടെ എച്ച്ഐവി ബാധിച്ച് യുവാവ് മരിച്ചു; 10 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി


ഡെറാഡൂൺ: ആശുപത്രിയിൽ നിന്ന് രക്തം കയറ്റിയപ്പോൾ എയ്ഡ്സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.  ഡെറാഡൂൺ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി നൽകിയ ഹർജിയാണ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളിയത്. സഹാറൻപൂർ സ്വദേശിയായ യുവാവ് 2017 ലാണ് മരിച്ചത്.

വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കയറ്റിയ രക്തത്തിൽ നിന്നാണ് എച്ച്ഐവി ബാധിച്ചത്.  2014ൽ യുവാവിനെ ഇതേ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലായെന്ന് വ്യക്തമായത്. തുടർന്ന്, ഭാര്യ  വൃക്ക ദാനം ചെയ്തു. ഏപ്രിൽ 2014 മുതൽ ജൂലൈ 2017 വരെ ഇവിടെ തന്നെയായിരുന്നു തുടർന്ന് ചികിത്സ.