സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ കൂടി പൂട്ടിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ 12 ഹോട്ടലുകള്‍ കൂടി പൂട്ടിച്ചു. 180 സ്ഥാപനങ്ങളിലാണ് ഇന്നലെ മാത്രം പരിശോധന നടത്തിയത്.
ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ അന്തിരീക്ഷത്തില്‍ പ്രവര്‍ത്തിച്ചതുമായ 29 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും 30 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 7 ഹോട്ടലുകളും കണ്ടെത്തി. 6 സ്ഥാപനങ്ങളില്‍ നിന്നും ഫുഡ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു.ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന ഇന്നും സംസ്ഥാനത്ത് തുടരുകയാണ്.