വ്യാജ ആദായ നികുതി റീഫണ്ട്; 13 മലയാളികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ സിബിഐ കേസ്

വ്യാജ ആദായ നികുതി റീഫണ്ട്; 13 മലയാളികള്‍ ഉള്‍പ്പെടെ 31 പേര്‍ക്കെതിരെ സിബിഐ കേസ്


പ്രതികളില്‍ രണ്ട് പേര്‍ കേരള പോലീസില്‍ ഉദ്യോഗസ്ഥരാണ്. 18 പേര്‍ നാവിക സേനയില്‍ അംഗങ്ങളുമാണ്.

തിരുവനന്തപുരം: വ്യാജ രേഖകള്‍ ഹാജരാക്കി ആദായ നികുതി റീഫണ്ട് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ 13 മലയാളികള്‍ അടക്കം 31 പേര്‍ക്കെതിരെ സിബിഐ കേസ്. പ്രതികളില്‍ രണ്ട് പേര്‍ കേരള പോലീസില്‍ ഉദ്യോഗസ്ഥരാണ്. 18 പേര്‍ നാവിക സേനയില്‍ അംഗങ്ങളുമാണ്.

2016 മുതല്‍ വ്യാജ ആദായ നികുതി റീഫണ്ട് വഴി ഇവര്‍ 44 ലക്ഷം രൂപ റീഫ് വാങ്ങിയെന്നാണ് പരാതി. ഇതിന്റെ പത്ത് ശതമാനം കമ്മീഷന്‍ ഇടനിലക്കാര്‍ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. ആദായ നികുതി കേരള ജോയിന്റ് കമ്മീഷണര്‍ ടി.എം സുഗന്തമാലയുടെ പരാതിയിലാണ് കേസ്.