ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്

ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ്; ജില്ലാതല ഉദ്ഘാടനം 18ന്


കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ചര്‍മ്മമുഴരോഗ പ്രതിരോധ കുത്തിവെപ്പ് ജനുവരി 18 മുതല്‍ ഫെബ്രുവരി 24 വരെ നടക്കും. വാക്‌സിനേറ്റര്‍മാര്‍ വീടുകളിലെത്തി കുത്തിവെപ്പ് നടത്തും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ജനുവരി 18ന് രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നിര്‍വഹിക്കും. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള പശുക്കള്‍ക്കാണ് കുത്തിവെപ്പ് നല്‍കുക. ജില്ലയില്‍ 91687 പശുക്കളെ കുത്തിവെപ്പിന് വിധേയമാക്കും. കത്തിവെപ്പിനായി കര്‍ഷകരില്‍ നിന്നും ഫീസ് ഈടാക്കില്ല. കുത്തിവെച്ചാല്‍ പനി, പാല്‍ കുറയുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല. ചര്‍മ്മമുഴ രോഗ പ്രതിരോധ കുത്തിവെപ്പ് സംസ്ഥാനത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ലൈസന്‍സുകള്‍, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, തുടങ്ങിയവ ലഭിക്കുന്നതിന് കത്തിവെപ്പ് നിര്‍ബന്ധമാണ്. മുഴുവന്‍ കര്‍ഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലാ കലക്ടറാണ് പദ്ധതിയുടെ ജില്ലാതല മോണിറ്ററിങ് യൂണിറ്റിന്റെ ചെയര്‍മാന്‍