ലീപ് അവാർഡ് ദാന ചടങ്ങ് 28 ന് ഉളിയിൽ നരേംമ്പാറ മൗണ്ട് ഫ്ളവർ ഇംഗ്ലിഷ് സ്കൂളിൽ

ലീപ്  അവാർഡ് ദാന ചടങ്ങ് 28 ന്   ഉളിയിൽ നരേംമ്പാറ മൗണ്ട് ഫ്ളവർ ഇംഗ്ലിഷ് സ്കൂളിൽഇരിട്ടി : ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ കൂട്ടായ്മയായ  ഇൻ്റെർ ഗ്രേറ്റഡ് എജ്യുക്കേഷൻ കൗൺസിൽ ഇന്ത്യ (ഐ.ഇ.സി.ഐ) സംസ്ഥാന തലത്തിൽ നടത്തിയ ലീപ് ടാലൻ്റ് സെർച്ച് പരിക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും അവാർഡ് ദാന ചടങ്ങും 28ന് രാവിലെ 10ന്  നരേംമ്പാറ മൗണ്ട് ഫ്ളവർ ഇംഗ്ലിഷ് സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും.ഐ.ഇ.സി.ഐ. ചെയർമാൻ ആർ.യൂസഫ് അധ്യക്ഷത വഹിക്കും.കോഴിക്കോട് എൻ ഐ ടി പ്രൊഫ. സുനിൽ മാത്യു, പത്രപ്രവർത്തകൻ വി.കെ. ഹംസ അബ്ബാസ്, തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയിൽ സംസ്ഥാനത്തെ 66  സി ബി എസ് ഇ  കേരള സിലബസ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ 125 കുട്ടികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ പി. മുഹമ്മദ് ഷബീർ, പി.നിഷാദ്, റോജ രാജീവൻ, കെ.വി. ബഷീർ എന്നിവർ പങ്കെടുത്തു.