കൂടാളിയിൽ ചീട്ടുകളിയിൽ ഏർപ്പെട്ട എട്ട് പേർ അറസ്റ്റിൽ; 63,000 രുപ പിടിച്ചെടുത്തു.

കൂടാളിയിൽ  ചീട്ടുകളിയിൽ ഏർപ്പെട്ട എട്ട് പേർ അറസ്റ്റിൽ; 63,000 രുപ പിടിച്ചെടുത്തു. 
മട്ടന്നൂർ: ക്ഷേത്രോത്സവ പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഷെഡ് കെട്ടി ചീട്ടുകളി എട്ട് പേരെ പോലീസ് പിടികൂടി. ഇരിക്കൂറിലെ വി. റിഷാദ് (39), ആറളത്തെ അഫ്സൽ (31), പട്ടാന്നൂരിലെ രമേശൻ (55), ഇരിട്ടി മാടത്തിലെ സന്തോഷ് (35), കിളിയം തോടിലെ രാജേഷ് (33), പാതിരിയാട്ടെ രാജീവൻ(52), പടിയൂരിലെ അബ്ദുൾ സലാം (47), എടയന്നൂരിലെ സലീം (43) എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ കെ.കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെ കൂടാളി പാളച്ചാൽ പാനലോട് മുത്തപ്പൻ മടപ്പുരക്ക് സമീപം വെച്ചാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിസ്ഥലത്ത് നിന്നും 63,000 രൂപ പോലീസ് കണ്ടെടുത്തു.റെയ്ഡിൽ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, രാഗേഷ്, സന്ദീപ്, ജിനീഷ് എന്നിവരും ഉണ്ടായിരുന്നു.