ഒന്നും രണ്ടുമല്ല.. 8 മാസത്തിനിടെ കാണാതായ 30 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി കോട്ടയം സൈബർ പോലീസ്

ഒന്നും രണ്ടുമല്ല.. 8 മാസത്തിനിടെ കാണാതായ 30 മൊബൈല്‍ ഫോണുകള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി കോട്ടയം സൈബർ പോലീസ്കോട്ടയം : കഴിഞ്ഞ 8 മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്. പാലക്കാട് മുതൽ തിരുനെൽവേലി വരെയുള്ള 30 ഓളം പേരുടെ മൊബൈൽ ഫോണുകളാണ് തിരികെ നൽകിയത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉടമസ്ഥര്‍ക്ക് മൊബൈൽ ഫോണുകൾ കൈമാറി.

കോട്ടയം സൈബർ പോലീസ് സ്റ്റേഷനിൽ നിരന്തരമായി നടത്തിയ പരിശോധനകള്‍ക്ക് ഒടുവിലാണ് ഇത്രയും ഫോണുകൾ കണ്ടെത്തിയത്. മൊബൈൽ മോഷ്ടാക്കൾ ഇത്തരം മൊബൈലുകൾ മോഷണശേഷം സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാതെ മറ്റു പലർക്കും വിൽക്കുകയാണ് പതിവ്.

മോഷ്ടിക്കപ്പെടുന്ന മൊബൈൽ ഫോണുകൾ നിസ്സാര വിലയ്ക്ക് വാങ്ങി കടയിൽ വില്പന നടത്തുന്ന കടയുടമകൾക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് എ.സ്പി കെ.കാര്‍ത്തിക് പറഞ്ഞു. ചടങ്ങിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വർഗീസ് ടി.എം, സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ ജഗദീഷ് വി. ആർ, എസ്.ഐ ജയചന്ദ്രൻ പി.എൻ, സൈബർ സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.