800 കോടി വിലമതിക്കുന്ന പൂച്ച; ഉടമസ്ഥയുടെ പ്രശസ്തിയാണ് കാര്യം...

800 കോടി വിലമതിക്കുന്ന പൂച്ച; ഉടമസ്ഥയുടെ പ്രശസ്തിയാണ് കാര്യം...


വളര്‍ത്തുമൃഗങ്ങളെ വീട്ടിലുള്ള അംഗങ്ങളെ പോലെ തന്നെ കരുതുകയും അങ്ങനെ പരിഗണിക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്. വളര്‍ത്തുനായ്ക്കളോ വളര്‍ത്തുപൂച്ചകളോ ആണ് ഇക്കൂട്ടത്തില്‍ ഏറെയും വരുന്നത്. വിവിധ ബ്രീഡുകളില്‍ പെടുന്ന പൂച്ചകളെയും നായ്ക്കളെയും ഇതുപോലെ വാത്സല്യപൂര്‍വ്വും കരുതലോടെയും നാം വളര്‍ത്താറുണ്ട്, അല്ലേ? 

ഇക്കൂട്ടത്തില്‍ ഇവയുടെ വിലയും മാറിമറിഞ്ഞ് വരാം. നേരത്തേ സൂചിപ്പിച്ചത് പോലെ ബ്രീഡിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമായും വളര്‍ത്തുമൃഗങ്ങളുടെ വില മാറുന്നത്. 

എന്നാല്‍ ഉടമസ്ഥരുടെ പ്രശസ്തി, ഇതിലൂടെ ഇവയ്ക്ക് കിട്ടുന്ന പ്രശസ്തി, ആരാധകര്‍- ഡിമാൻഡ് എന്നിങ്ങനെയുള്ള ഘടകങ്ങളെല്ലാം കണക്കാക്കി ഇവര്‍ക്ക് വില നിശ്ചയിച്ചാലോ! അതെ, അങ്ങനെയൊരു സംഗതിയുമുണ്ട്.

ലോകപ്രശസ്ത മാഗസിൻ ഫോര്‍ബ്സ് ഇത്തരത്തിലൊരു പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ- അല്ലെങ്കില്‍ ഏറ്റവും വില വരുന്ന വളര്‍ത്തുമൃഗങ്ങളുടെ പട്ടികയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. അതില്‍ സ്വന്തമായ പ്രശസ്തിയിലധികം ഉടമസ്ഥയുടെ പ്രശസ്തി മൂലം മൂന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു പൂച്ചയുണ്ട്.