വിമാനത്താവള പാതയിൽ ട്രക്ക് നിയന്ത്രണം വിട്ടു, ശേഷം കൂട്ടയിടി, 9 വാഹനങ്ങൾ തകർന്നു; പരിക്കേറ്റവർ ആശുപത്രിയിൽ

വിമാനത്താവള പാതയിൽ ട്രക്ക് നിയന്ത്രണം വിട്ടു, ശേഷം കൂട്ടയിടി, 9 വാഹനങ്ങൾ തകർന്നു; പരിക്കേറ്റവർ ആശുപത്രിയിൽ

ബംഗളുരു: ബംഗളുരു വിമാനത്താവള പാതയിൽ വാഹനങ്ങളുടെ കൂട്ടയിടി. ലോഡുമായി അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട ട്രക്ക് മുന്നിലെ വാഹനത്തിലിടിച്ചതോടെയാണ് അപകടം തുടങ്ങിയത്. പിന്നീട് കൂട്ടയിടി നടക്കുകയായിരുന്നു. ഒമ്പത് വാഹനങ്ങളാണ് അപകടത്തിൽ ഭാഗികമായി തകർന്നത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റ എല്ലാവരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്