ചെറുപുഴ പാലാവയൽ ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം, നാല് പേർക്ക് പരിക്ക്

 ചെറുപുഴ പാലാവയൽ ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം, നാല് പേർക്ക് പരിക്ക്


ചെറുപുഴ : ചിറ്റാരിക്കൽ പാലാ വയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. ഇവ‍രെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.