താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചുരം ഒന്നാം വളവിന് താഴെയാണ് കാര്‍ റോഡില്‍ നിന്നും പതിനഞ്ച് മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞത്.
വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. വയനാട് ഭാഗത്ത് നിന്നും ചുരം ഇറങ്ങി വരുമ്പോഴാണ് കാർ മറിഞ്ഞത്. എറണാകുളം സ്വദേശികളായ രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കരക്കെത്തിക്കുകയായിരുന്നു.