കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടിമട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും എയർ കസ്റ്റംസ്  നടത്തിയ പരിശോധനയിൽ ഗോ എയർ G8  54 അബു ദാബി വിമാനത്തിൽ എത്തിയ കാസറഗോഡ് ചേറൂർ സ്വദേശി ആയ മുഹമ്മദ് നിയാസ് (24 ) എന്ന യാത്രക്കാരനിൽ നിന്നും 726 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം മൂന്ന് ക്യാപ്സ്യൂൾ രൂപത്തിൽ ആക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെടുക്കുകയും അതിൽ നിന്ന്   34,89,950/- രൂപ വില വരുന്ന 626 ഗ്രാം 24 ക്യാരറ്റ് സ്വർണം പിടിച്ചെടുക്കുകയും ചെയ്തു.