സ്വർണ്ണം പിടികൂടി

സ്വർണ്ണം പിടികൂടി.


മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും ലക്ഷങ്ങളുടെ അനധികൃതസ്വർണ്ണം കസ്റ്റംസ് സംഘം പിടികൂടി.ദോഹയിൽ നിന്നെത്തിയ വയനാട് സ്വദേശി മുഹമ്മദ് സലീലിൽ നിന്നാണ് പാൻ്റ്സിൻ്റെ അഭിഭാഗത്ത് മിശ്രിതമായി സൂക്ഷിച്ച വിപണിയിൽ 73,18,860 രൂപ വിലവരുന്ന 1338 ഗ്രാം സ്വർണ്ണം പിടികൂടിയത്.പരിശോധനയിൽ ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ട്മാരായ കെ.ബിന്ദു, അജീത് കുമാർ, ഇൻസ്പെക്ടർമാരായ പങ്കജ്, നിഷാന്ത്, അശ്വിന, രാജീവ്, ഹെഡ് ഹവിൽദാർ തോമസ് സേവ്യർ, എന്നിവരും ഉണ്ടായിരുന്നു.