ശബരിമല പാതയിൽ വീണ്ടും അപകടം, തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തി

ശബരിമല പാതയിൽ വീണ്ടും അപകടം, തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തി


പത്തനംതിട്ട: ശബരിമല പാതയിൽ വീണ്ടും തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികൾ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്. ആർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. അപകട സ്ഥലത്ത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരടക്കം എത്തി വിവരങ്ങൾ അന്വേഷിച്ചു.