അലക്കുന്നതിനിടെ കാൽവഴുതി വീണു; പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു

അലക്കുന്നതിനിടെ കാൽവഴുതി വീണു; പ്ലസ് ‌ടു വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു


കൽപ്പറ്റ: പ്ലസ് ടു വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു. വയനാട് പുൽപ്പള്ളി പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് മരിച്ചത്. ചേകാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്. അലക്കുന്നതിനിടെ പുഴയിലേക്ക് കാൽവഴുതി വീണെന്നാണ് വിവരം. പുൽപ്പള്ളി വിജയ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയാണ്  ആദിത്യ. 

ഡിസംബര് 24ന് ആലപ്പുഴയില്‍ എൻജിനീയറിങ്  വിദ്യാർഥി പുഴയില്‍ മുങ്ങി മരിച്ചിരുന്നു. തൃക്കുന്നപ്പുഴ (ഷഹീം മൻസിൽ ) കൊന്നപ്പറമ്പിൽ വടക്കതിൽ   ഹാരിസ് - ജെസ്‌നി ദമ്പതികളുടെ മകൻ ഹാനി ഹാരിസ് ( ഇജാസ് 18) ആണ്  മരിച്ചത്.  കൂട്ടുകാരോടൊപ്പം  ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ദാരുണ മരണം സംഭവിച്ചത്.

വെള്ളിയാഴ്ച വൈകിട്ട്  നാല് മണിയോടെ കൊല്ലം- ആലപ്പുഴ ജലപാതയിൽ തൃക്കുന്നപ്പുഴ സ്പിൽവേക്ക്  സമീപത്തുള്ള കടവിൽ നിന്നും മറുകരയിലേക്ക് നീന്തുന്നതിനിടയിൽ ഹാനി ഹാരിസ് മുങ്ങി താഴുകയായിരുന്നു. കൂട്ടുകാര്‍ നീന്തി രക്ഷപ്പെട്ടു.  നാട്ടുകാര്‍ ഓടിയെത്തി ഹാനിയെ കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി. സഹോദരി:  ഹന ഹാരിസ്