അയ്യൻകുന്നിൽ ലീഗൽ സർവീസ് അതോരിറ്റിയുടെ സഞ്ചരിക്കുന്ന പരാതി പരിഹാര അദാലത്ത് നടത്തി

അയ്യൻകുന്നിൽ ലീഗൽ സർവീസ് അതോരിറ്റിയുടെ സഞ്ചരിക്കുന്ന പരാതി പരിഹാര അദാലത്ത് നടത്തി 

ഇരിട്ടി: അയ്യൻകുന്നിൽ ലീഗൽ സർവീസ് അതോറിറ്റിയുടെ  സഞ്ചരിക്കുന്ന പരാതി പരിഹാര അദാലത്ത് നടന്നു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന്റെ  ഭാഗമായി നടത്തിയ അദാലത്തിൽ അമ്പതോളം പരാതികളാണ് ലഭിച്ചത്. ദീർഘകാലമായുള്ള കേസുകളിൽ ഇരു വിഭാഗങ്ങളിൽ ഉള്ളവരുമായി സംസാരിച്ച് തീർപ്പാക്കാവുന്ന പ്രശ്‌നങ്ങൾ തീർക്കുന്നതിനാണ് അദാലത്ത് നടത്തിയത്. ലീഗൽ സർവ്വീസ് അതോരിറ്റി നടത്തുന്ന സഞ്ചാരിക്കുന്ന പരാതി പരിഹാര അദാലത്തിന്റെ അവസാന അദാലത്തായിരുന്നു  അയ്യൻകുന്നിലേത്.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ  ഉദ്ഘാടനം ചെയ്തു.  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മിനി വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അതോറിറ്റി ജഡ്ജി ബിൻസി ആൻ പീറ്റർ, പ്രകാശൻ തില്ലങ്കേരി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബീന റോജസ് , അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം,  സീമ സനോജ്, ജോസ് എ വൺ, സിബി വാഴക്കാല, പി. പ്രതീഷ്, പഞ്ചായത്ത് സെക്രട്ടറി ഇ.വി.  വേണുഗോപാൽ എന്നിവർ സംസാരിച്ചു.