മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

മലപ്പട്ടത്ത് വിവാഹ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ*


മയ്യിൽ: മലപ്പട്ടത്ത് ഭക്ഷ്യ വിഷബാധ. മലപ്പട്ടം കുപ്പം ഭാഗത്തുള്ള ഒരു വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ചവർക്ക് ആണ് വിഷബാധ ഉണ്ടായത്. വയറിളക്കം, ഛർദ്ദി, പനി എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുപതോളം പേർ മലപ്പട്ടം എഫ് എച്ച്.സിയിലും, മയ്യിൽ സി.എച്ച്.സിയിലും ചികിത്സ തേടി. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.