ഇരിട്ടി: കേരള പ്രദേശ് കോൺഗ്രസ് സേവാദൾ നിയുക്ത കണ്ണൂർ ജില്ലാ പ്രസിഡന്റ് മധുസൂദനൻ എൻ വി,പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ആയി എം അജേഷ്, വൈസ് പ്രസിഡന്റ് മാർ ആയി ജിജോ കാരിയാൽ, ദേവദാസ് ചാവശ്ശേരി എന്നിവരെയും, ജനറൽ സെക്രട്ടറിമാർ ആയി, എബീഷ് ഇടവേലി, ഷിബിൻ ആന്റണി, എൽബിൻ ജോസഫ്, റഫീഖ് വളോര, കെ വി ഷിഹാബുദീൻ, ടൈറ്റസ് കിഴ്പ്പള്ളി, നിഥിന് രാജ് മുണ്ടയാംപറമ്പ്, ട്രഷറർ ആയി ബിജു കരുമാക്കി എന്നിവരെയും, ആറളം മണ്ഡലം പ്രസിഡന്റ് ആയി ബിനു പി, പായം മണ്ഡലം പ്രസിഡന്റ് ആയി സണ്ണി തറയിൽ,അയ്യൻ കുന്ന് മണ്ഡലം പ്രസിഡന്റ് ആയി ഷിൽജോ രണ്ടാംകടവ്,കേളകം മണ്ഡലം പ്രസിഡന്റ് ആയി ഏലിയാസ് കോടിയാടൻ,കൊട്ടിയൂർ മണ്ഡലം പ്രസിഡന്റ് ആയി ആൽബിൻ ജോസഫ്, മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് ആയി സജീദ് കാക്കയങ്ങാട് എന്നിവരെ പ്രഖ്യാപിച്ചു.