ഉരുവച്ചാൽ മുണ്ടോറപൊയിൽ വട്ടോന്നിയിൽ പുലിയെ കണ്ടതായി പ്രദേശവാസി

ഉരുവച്ചാൽ മുണ്ടോറപൊയിൽ വട്ടോന്നിയിൽ പുലിയെ കണ്ടതായി പ്രദേശവാസി
മട്ടന്നൂർ: പല പ്രദേശങ്ങളിലായി പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഉരുവച്ചാൽ മുണ്ടോറപ്പൊയിൽ വട്ടോന്നിയിൽ പുലിയെ കണ്ടതായി പ്രദേശവാസി.

ഇന്ന് വൈകുന്നേരം 4 മണിയോടെ വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ പുലിയോട് സാദൃശ്യമുള്ള വന്യജീവി കുറുക്കനെ ഓടിക്കുന്നതാണ് കണ്ടത്. ഈ മേഖലയിൽ വനം വകുപ്പ് പരിശോധന നടത്തി.