ഗവിയില്‍ കെഎസ്ഇബി വാഹനം തടഞ്ഞ് കാട്ടാനകള്‍; വഴിയൊരുക്കി കെഎസ്ആര്‍ടിസി

ഗവിയില്‍ കെഎസ്ഇബി വാഹനം തടഞ്ഞ് കാട്ടാനകള്‍; വഴിയൊരുക്കി കെഎസ്ആര്‍ടിസി 


ഗവി: വൈദ്യുതി ബോർഡ്  വാഹനം തടഞ്ഞ് കാട്ടാനകൾ.  പത്തനംതിട്ട- ഗവി പാതയിൽ ഇറങ്ങിയ  മൂന്നു കാട്ടാനകളാണ് കെഎസ്ഇബി വാഹനം കടന്ന് പോകാന്‍ ആവാത്ത രീതിയില്‍ റോഡില്‍ നിന്നത്. ഒന്നരമണിക്കൂറോളം  സമയമാണ് കെഎസ്ഇബി വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്ര തടസ്സപ്പെട്ടത്. ആനത്തോട് ഡാമിനും ഐ സി ടണലിനും മധ്യേയുള്ള ഭാഗത്താണ് ഇന്നലെ കാട്ടാനകൾ ഇറങ്ങിയത്. ഏറെ സമയത്തിന് പിന്നാലെ കെഎസ്ആർടിസി ബസ് എത്തിയതോടെ ആനകൾ  വഴിമാറുകയായിരുന്നുവെന്ന്  കെഎസ്ഇബി ജീവനക്കാർ പറയുന്നു. അസിസ്റ്റന്‍റ് എന്‍ജിനിയര്‍ അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് കാട്ടാന തടഞ്ഞത്.