ഇരിട്ടിയിലെ ഭൂമിദാന വിവാദം -സത്യഗ്രഹമിരിക്കുന്ന കുടുംബത്തിന് നീതി നിഷേധമുണ്ടായെങ്കിൽ പരിഹാരം കാണണം - ബി ജെ പി

ഇരിട്ടിയിലെ ഭൂമിദാന  വിവാദം -
സത്യഗ്രഹമിരിക്കുന്ന കുടുംബത്തിന് നീതി നിഷേധമുണ്ടായെങ്കിൽ പരിഹാരം കാണണം - ബി ജെ പി 

ഇരിട്ടി: അഞ്ചു ദിവസമായി തങ്ങളുടെ  ഭൂമിദാനം നൽകിയതുമായി ബന്ധപ്പെട്ട്  ഇരിട്ടിയിൽ സത്യഗ്രഹമിരിക്കുന്ന രാമചന്ദ്രനും കുടുംബത്തിനും നേരെ നീതിനിഷേധമുണ്ടായിട്ടുണ്ടെങ്കിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് ബി ജെ പി ഇരിട്ടി  മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ആവശ്യപ്പെട്ടു. കുടുംബം സത്യാഗ്രഹം തുടങ്ങി മൂന്നാം ദിവസം ബി ജെ പി ഇരിട്ടി  മണ്ഡലം ഭാരവാഹികൾ സത്യാഗ്രഹ പന്തലിലെത്തി  കുടുംബത്തെ കണ്ടിരുന്നു. ഏറെ പാവപ്പെട്ട നിർദ്ധനകുടുംബമാണ് ഇവരുടേതെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ പരമായി പോരടിക്കുന്നതിന്  പകരം ഇവരുടേതായ വിഷയങ്ങൾ പഠിച്ച് പ്രശ്നനത്തിൽ ന്യായമായ തീർപ്പുണ്ടാക്കണമെന്നാണ് ബി ജെ പി യുടെ അഭിപ്രായമെന്നും സത്യാഗ്രഹം എത്രയും പെട്ടെന്ന് രമ്യതയിൽ അവസാനിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും  സത്യൻകൊമ്മേരി ആവശ്യപ്പെട്ടു.