കേളകം ഗ്രാമപഞ്ചായത്തിലെ എട്ട് വാർഡുകളിൽ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

കേളകം ഗ്രാമപഞ്ചായത്തിലെ എട്ട് വാർഡുകളിൽ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

കേളകം: കേളകം ഗ്രാമ പഞ്ചായത്തിലെ എട്ട് വാർഡുകളിൽ ബഫര്‍ സോണ്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പര്‍ ആപ്പ് ഉപയോഗിച്ചാണ് എട്ട് വാർഡുകളിലെ 2612 ഇടങ്ങൾ ജിയോടാഗ് ചെയ്തത്.കേളകം പഞ്ചായത്തിലെ ഒന്നാം വാർഡിൽ 317, രണ്ടാം വാർഡിൽ 491, മൂന്നാം വാർഡിൽ 74, നാലാം വാർഡിൽ 273 അഞ്ചാം വാർഡിൽ 450, ആറാം വാർഡിൽ 490, ഏഴാം വാർഡിൽ 345,എട്ടാം വാർഡിൽ 172 ഉൾപെടെ 26 12 നിർമ്മിതികളാണ് ബഫർ സോൺ പരിധിയായി നിശ്ചയിച്ച പ്രദേശത്തെ നിർമ്മിതികളായി ജിയോടാഗ് ചെയ്തത്.

1 – 317, 2 – 491,3 – 74, 4- 273, 5- 450, 6- 490, 7- 345, 8 – 172 ആകെ – 2612.