ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനംസ്‌പേസ് ഒഡീസിയാസ്

ഐഎസ്ആര്‍ഒ ശാസ്ത്ര പ്രദര്‍ശനം
സ്‌പേസ് ഒഡീസിയാസ്

ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ സ്‌പേസ് എക്‌സിബിഷന്‍ ഒഡീസിയാസ് സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലയോരമേഖലയിലെ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും ഐഎസ്ആര്‍ഒ പോലുള്ള ഉന്നതശാസ്ത്ര പഠന കേന്ദ്രങ്ങളില്‍  ഗവേഷണാവസരം  നേടുന്നതിനും ഇത്തരം പരിപാടികള്‍ സഹായിക്കുമെന്ന്  അദ്ദേഹം  കുട്ടികളെ  ഓര്‍മിപ്പിച്ചു.
മാനേജര്‍  ഫാ.തോമസ്  വടക്കേമുറിയില്‍  അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലിന്‍സി പി. സാം, എല്‍പിസ്‌കൂള്‍ പ്രധാനാധ്യാപിക  ഡെയ്‌സി തോമസ്, ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥിയും ഐഎസ്ആര്‍ഒ സ്റ്റാഫുമായ ദിവാകരന്‍, പിടിഎ പ്രസിഡന്റ് വി.റ്റി. ജോജു, ബെന്നിച്ചന്‍ മഠത്തിനകത്ത്, പാരിഷ് കോ-ഓര്‍ഡിറ്റര്‍ പി.ജെ.പോള്‍ എന്നിവര്‍  പ്രസംഗിച്ചു.
എക്‌സിബിഷന്‍  വിങ് ഇന്‍ ചാര്‍ജ്  സുരേഷ് വിവിധ ബഹിരാകാശ പേടകങ്ങളുടെ  പ്രാധാന്യവും സാധാരണ ജീവിതവുമായി ശാസ്ത്രത്തിനുള്ള ബന്ധവും വിശദീകരിച്ചു. വിവിധ ബഹിരാകാശ പേടകങ്ങളുടെ മാതൃകയും  അവയുടെ  വിക്ഷേപണത്തിന്റെ വീഡിയോ പ്രദര്‍ശനവും ഇന്നും നാളെയും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ  സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ശാസ്ത്ര തല്പരരായ ഏവര്‍ക്കും ഈ സൗജന്യ ശാസ്ത്ര പ്രദര്‍ശനം കാണുന്നതിന് അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.