എല്ലാ ജില്ലകളിലും മീഡിയ ഹൗസുകൾ തുടങ്ങും:കേരള മീഡിയ പേഴ്സൺസ് യൂണിയൻ

എല്ലാ ജില്ലകളിലും മീഡിയ ഹൗസുകൾ തുടങ്ങും:കേരള മീഡിയ പേഴ്സൺസ് യൂണിയൻ



ഉളിക്കൽ: കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മീഡിയ ഹൗസുകൾ തുടങ്ങുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സുവീഷ് ബാബു പറഞ്ഞു. കാഞ്ഞിരക്കൊല്ലി മൗണ്ടേൻ വ്യു റിസോട്ടിൽ ചേർന്ന കെ. എം. പി. യു. ഇരിട്ടി മേഖല  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുവീഷ് ബാബു. വിൽസൻ്റ് ചാക്കോ അധ്യക്ഷനായി.പീറ്റർ ഏഴിമല ,തോമസ് അയ്യങ്കാനാൽ, ഷൈൻ ഐ ടോം എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗമായി മടവൂർ അബ്ദുൽ ഖാദർ മാസ്റ്ററെ തിരഞ്ഞെടുത്തു.


മേഖല ഭാരവാഹികളായി തോമസ് അയ്യങ്കാനാൽ (പ്രസി) പ്രകേഷ് (വൈ. പ്രസി.) ഷൈൻ ഐ.ടോം (സെക്ര) സുനിൽ കെ.പീറ്റർ (ജോ. സെക്ര) ഫൈസൽ (ട്രഷ) എന്നിവരെയും കൗൺസിൽ കമ്മററി അംഗങ്ങളായി സെബാസ്റ്റ്യൻ പി .ജോസ്, കെ.എം.അബൂബക്കർ ,വിജേഷ് കുട്ടിപ്പറമ്പിൽ, വിൽസൻ ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു.