ഉളിയിൽ : ഉളിയിൽ കലാഗ്രാമം കൈകോർക്കാം ലഹരി മുക്ത ഗ്രാമത്തിനായി എന്ന സന്ദേശവുമായി ഒരു മാസക്കാലം നീണ്ടു നിന്നലഹരിവിരുദ്ധ കാമ്പയിൻ സമാപിച്ചു. സമാപന സമ്മേളനം കൂത്ത്പറമ്പ് പോലിസ്അസിസ്റ്റൻ്റ് കമ്മീഷണർ പ്രദീപൻ കണ്ണിപ്പോയിൽ ഉദ്ഘാടനം ചെയ്തു. എം.പി.അബ്ദുറഹ്മാൻ അധ്യക്ഷനായി. പോലിസ് സൈബർ വിദഗ്ദൻ രംഗീഷ് കടവത്ത് ക്ലാസ്സെടുത്തു. നഗരസഭാ കൗൺസിലർമാരായ പി.ഫൈസൽ,
കോമ്പിൽ അബ്ദുൾ ഖാദർ, യു.കെ.ഫാത്തിമ, പി.സീനത്ത്, ടി.കെ.ഷരീഫ, , സംഘാടക സമിതി കൺവീനർ സി.എം. മുസ്ഥഫ,
ചന്ദ്രൻ തില്ലങ്കേരി, എം.വി.ബാലകൃഷ്ണൻ, അഷ്റഫ് നടുവ നാട്, പി.വി.സാബിറ ടീച്ചർ, കെ.സാദിഖ്, സുബൈർ മാക്ക, പ്രസംഗിച്ചു. ചടങ്ങിൽ ഉളിയിൽ മേഖലയിലെ പഴയ കാല വ്യാപാരികളെയും കായിക രംഗത്തും പ രിക്ഷകളിലും മികവ് തെളിയിച്ചവരെയും അനുമോദിച്ചു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.