മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനം രാഷ്ട്രീയ അജണ്ടയാക്കി മാറ്റണം- കെ.സുധാകരൻ എം.പി

മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനം രാഷ്ട്രീയ അജണ്ടയാക്കി മാറ്റണം- കെ.സുധാകരൻ എം.പി

ഇരിട്ടി: മനുഷ്യ സ്‌നേഹത്തിലധിഷ്ഠിതമായ സാമൂഹ്യ പ്രവർത്തനം രാഷ്ട്രിയ പ്രവർത്തനത്തിന്റെ പ്രധാന അജണ്ടയായി കാണണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ഇന്ദിരാജി മെമ്മോറിയൽ എജുക്കേഷണൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റും ഇരിട്ടി എം.ജി.കോളേജ് എൻ.എസ്.എസ്. യൂണിറ്റും ആറളം  അമ്പലക്കണ്ടിയിലെ നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം.സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത രാഷ്ട്രിയ പ്രവർത്തകരെ ജനം നിരാകരിക്കും. പ്രത്യേയശാസത്രം പഠിച്ചല്ല ജനങ്ങളിൽ പലരും രാഷ്ട്രിയ പ്രസ്ഥാനങ്ങളുമായി അടുപ്പം കാണിക്കുന്നത്.പാവപ്പെട്ടവരുടെ വികാര, വിചാരങ്ങൾക്കൊപ്പം നില്ക്കുന്നവരുടെ രാഷ്ട്രീയമാണ് അവരുടേയും രാഷ്ട്രീയം. ് സേവന പ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്നവരിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് രാഷ്ട്രീയക്കാരൻ ജനകീയനാകുന്നതെന്ന കാര്യം വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.മൂന്ന് ബെഡ് റൂമും അടുക്കളയും ഉൾപ്പെടെ 1200 സ്‌ക്വയർഫീറ്റുള്ള വീടാണ് നിർമ്മിച്ചു നൽകിയത്. ചടങ്ങിൽ സണ്ണിജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ സാജു യോമസ്,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗളായ ഷിജി നടുപ്പറമ്പിൽ, വി.ശോഭ, ജെസി ഉമ്മിക്കുഴി,വത്സാ ജോസ്, ബിജുകുറ്റിക്കാട്ടിൽ  ഡി.സി.സി ജന.സെക്രട്ടറി വി.ടിതോമസ്, ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി.വി ജോസഫ്, ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദൻ അക്കാനിശേരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ,ജോഷി പാലമറ്റം, ഇരിട്ടി എം.ജി കോളേജ് പ്രിൻസിപ്പൽ ഡോ.ഷിജോ.എം.ജോസഫ്, മുസ്ലിംലീഗ് നേതാവ് കെ.വി ബഷീർ, ഇ.രജീഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ദീർഘകാലം സി.പി.എമ്മിന്റെ ബ്രാഞ്ച് കമ്മിററി അംഗവും  സജീവ പ്രവർത്തകരനുമായികുന്ന ജോൺസൺകുടുക്കച്ചിറയും കുടുംബവും സി.പി.എമ്മിൽ നിന്ന് രാജിവെച്ച് കോൺഗ്രസിലേക്ക് ചേർന്നു.  ഇവരെ സുധാകരൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.