കഞ്ചാവ് കടത്ത് യുവാവും യുവതിയും പിടിയിൽ

പേരാവൂർ.വിൽപനക്കായി
ബൈക്കിൽ കടത്തുകയായിരുന്ന മുക്കാൽ കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ. കൊട്ടിയൂർ പാൽച്ചുരം സ്വദേശി തോട്ടവിള വീട്ടിൽ അജിത് കുമാർ (42), നീണ്ടു നോക്കി ഒറ്റപ്പാവ് താമസിക്കുന്നകാടാം പറ്റ വീട്ടിൽ ശ്രീജ (39) എന്നിവരെയാണ് റേഞ്ച് എക്സൈസ് എ.കെ. വിജേഷും സംഘവും അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപനക്കെത്തിക്കുന്ന പ്രധാന കണ്ണികളായ ഇരുവരെയും കുറച്ചു നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ.78. 1906 നമ്പർ ബൈക്ക് കസ്റ്റഡിയിലെടുത്തു. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്ക്വാഡ് അംഗം എം.പി സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്സൈസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവരും പിടിയിലായത്.