മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്

മാനന്തവാടിയില്‍ പശുവിന്‍റെ ജഡം ഭക്ഷിക്കാന്‍ വീണ്ടും കടുവയെത്തി, കൂട് സ്ഥാപിച്ച് വനംവകുപ്പ്


വയനാട്: മാനന്തവാടി പിലാക്കാവിൽ പശുവിനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. തുടർച്ചയായ രണ്ട് ദിവസവും പിലാക്കാവിൽ കടുവയിറങ്ങി. കഴിഞ്ഞ ദിവസം കൊന്ന പശുവിന്‍റെ ജഡം  ഭക്ഷിക്കാനാണ് വൈകിട്ട് വീണ്ടും കടുവയെത്തിയത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ പശുവിന്‍റെ ജഡം കുഴിച്ചിടാതെ വയലില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. കടുവ സമീപത്തെ വനത്തിനുള്ളിലേക്ക് പോയെന്നാണ് നിഗമനം. നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം എന്നിവർ സ്ഥലം സന്ദർശിച്ചു. വനമേഖലയോട് ചേർന്ന പ്രദേശത്ത് മുൻപും കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.