കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയ വനം വകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ എത്തിയ വനം വകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു


  • ഇടുക്കി: വനം വകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശിയ ശക്‌തിവേൽ ആണ് മരിച്ചത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്‌തിവേൽ. ഇതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

ആക്രമണം നടത്തിയത് അരികൊമ്പനെന്ന് നാട്ടുകാർ. ആന ഇന്ന് പുലർച്ചെ ജനവാസ മേഖലയിൽനിലയുറപ്പിച്ചിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ആക്രമണം നടന്നതെന്ന് സൂചന. 12 മണിയോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്