ദമ്പതികളെയും മകനെയും ആക്രമിച്ചു

ദമ്പതികളെയും മകനെയും ആക്രമിച്ചു

ധർമ്മടം. മാരകായുധവുമായിവീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെയും മകനെയും ആക്രമിച്ച യുവാവിനെതിരെ കേസ്.എരഞ്ഞോളിമാടത്തും ഭാഗം താമസിക്കുന്ന മമ്മുവിൻ്റെ മകൻ കുന്നുമ്മൽ ഹൗസിൽ യൂസഫിനെയും ഭാര്യയെയും തടയാൻ ചെന്ന മകനെയുമാണ് ആക്രമിച്ചത്.17 ന് രാത്രി 11 മണിക്കാണ് സംഭവം. ജോസ്ഗിരി ആശുപത്രിക്ക് സമീപം താമസിക്കുന്ന ഷൗക്കത്ത് മാരകായുധവുമായി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.