വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്; വൈറലായി ചിത്രങ്ങള്‍

വിമാനത്തിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്; വൈറലായി ചിത്രങ്ങള്‍


വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് യുവതിക്ക് കിട്ടിയത് കല്ല്. എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍ എന്ന യുവതിക്കാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ  ഭക്ഷണത്തില്‍ നിന്ന് കല്ല് ലഭിച്ചത്. സര്‍വ്വപ്രിയ സഗ്വാന്‍  ഇതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചതോടെ ആണ് സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

യുവതി പങ്കുവച്ച ചിത്രങ്ങളില്‍ ഭക്ഷണത്തിലെ കല്ല് വ്യക്തമായി കാണാം. എയര്‍ ഇന്ത്യയെ ടാഗ് ചെയ്തു കൊണ്ടാണ് യുവതിയുടെ ട്വീറ്റ്. സംഭവം വൈറലായതോടെ നിരവധി പേരാണ് എയര്‍ ഇന്ത്യയെ വിമര്‍ശിച്ചുകൊണ്ട് കമന്‍റുകള്‍ രേഖപ്പെടുത്തിയത്. യാത്രക്കാരിയുടെ ഈ ട്വീറ്റ് വൈറലായതോടെ  എയര്‍ ഇന്ത്യ അധികൃതര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. വിഷയം പരിശോധിക്കുമെന്നും അതിനായി കുറച്ച് സമയം തരണമെന്നുമാണ് അധികൃതര്‍ ട്വീറ്റ് ചെയ്തത്