സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്നു കൊണ്ട് മതി ; അനിലിന്റെ രാജി സ്വാഗതം ചെയ്ത് വി.ഡി. സതീശന്‍

സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്നു കൊണ്ട് മതി ; അനിലിന്റെ രാജി സ്വാഗതം ചെയ്ത് വി.ഡി. സതീശന്‍


തിരുവനന്തപുരം: സ്വന്തം അഭിപ്രായം പാര്‍ട്ടിക്ക് പുറത്ത് നിന്ന് പറഞ്ഞാല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയാ തലവന്‍ സ്ഥാനത്ത് നിന്നുള്ള അനില്‍ ആന്റണിയുടെ രാജിയെ സ്വാഗതം ചെയ്യുന്നതായും വി.ഡി. സതീശന്‍ പ്രതികരിച്ചു.

പാര്‍ട്ടിനയം അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഡോക്യുമെന്ററിയില്‍ ഉള്ളത് സത്യം മാത്രമാണെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് എതിരേ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അനില്‍ പാര്‍ട്ടിസ്ഥാനം രാജിവെച്ചത് രാവിലെ ആയിരുന്നു.

സംസ്‌ക്കാര ശൂന്യമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നാണ് അനില്‍ പറഞ്ഞത്. രാജി വെച്ചതിന് പിന്നാലെ അനിലിനെതിരേ രൂക്ഷ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, കെ.എസ്. ശബരീനാഥന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി, വൈശാഖന്‍ തുടങ്ങി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം നേരത്തേ അനിലിനെതിരേ രംഗത്ത് വന്നിരുന്നു.

എ.കെ. ആന്റണിയുടെ മകനാണെന്ന് നോക്കാതെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കെപിസിസി പ്രസിഡന്റും ശശിതരൂരിനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളും അനിലിനെ തള്ളി പറഞ്ഞിരുന്നു.