വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു


  • കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കിണറ്റിൽ വീണു മരിച്ചു. കോട്ടയം കളത്തിപ്പടിയിലാണ് സംഭവം. മാങ്ങാനം ലക്ഷം വീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരേഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസ മോളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്.

മുറ്റത്തെ മണൽകൂനയ്ക്കു മുകളിൽ കയറി കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ ഉടനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Also Read-വീണ്ടും ടോറസ് അപകടം; മകന്‍റെ കൺമുന്നിൽവെച്ച് വീട്ടമ്മ മരിച്ചു

സംഭവസമയത്ത് ഇളയകുഞ്ഞിന് പാലുകൊടുക്കുന്നതിനായി അമ്മ വീടിനുള്ളിലേക്ക് പോയിരുന്നു. പിതാവ് കിണറിനോട് ചേർന്നുള്ള വീട്ടിൽ പണിയിലായിരുന്നു. ഉയരം കുറഞ്ഞ സംരക്ഷണ ഭിത്തിയുള്ള കിണറിന്റെ സമീപത്തായി പാറപ്പൊടി കൂട്ടിയിട്ട നിലയിലായിരുന്നു. ഈ മണൽക്കൂനയിൽ കയറി കുട്ടി കളിക്കുന്നതിനിടെ കാൽവഴുതി കിണറ്റില്‍ വീഴുകയായിരുന്നു.

മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികൾക്ക് ഒരു വയസും പത്തു മാസവുമുള്ള രണ്ടു കുട്ടികൾ കൂടിയുണ്ട്. സംസ്‌കാരം പിന്നീട്