ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെ കോളജ് കെട്ടിടത്തിൽനിന്ന് വിദ്യാർത്ഥിനി ചാടി; സംഭവം വയനാട്ടിൽ

ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തതിന് പിന്നാലെ കോളജ് കെട്ടിടത്തിൽനിന്ന് വിദ്യാർത്ഥിനി ചാടി; സംഭവം വയനാട്ടിൽ

വയനാട് കൽപറ്റയിൽ കോളജ് കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം. മുട്ടില്‍ ഡബ്യൂഎംഒ കോളജിലെ അവസാനവര്‍ഷ ബിരുദ വിദ്യാർത്ഥിനിയായ 20 കാരിയാണ് മൂന്നുനില കെട്ടിടത്തില്‍നിന്ന് ചാടിയത്.

ആദ്യം കൽപറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനടക്കം പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.