മട്ടന്നൂരിൽ പഴകിയ ഭക്ഷണം പിടികൂടി

*മട്ടന്നൂരിൽ പഴകിയ ഭക്ഷണം പിടികൂടി*മട്ടന്നൂർ ടൗണിലും പരിസര പ്രദേശങ്ങളിലും നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ  ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മട്ടന്നൂർ കോളേജിന് സമീപത്തെ കഫെ ലാമർ ഹോട്ടലിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്നും വായാന്തോടുള്ള മദീന ടീ സ്റ്റാൾ എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്.

വായാന്തോട്, നെല്ലൂന്നി, കോളേജ് റോഡ് എന്നിവിടങ്ങളിലെ 8 ഹോട്ടലുകളിലാണ് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ സി.അബ്ദുൾ റഫീഖിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും പഴകിയതും വൃത്തിഹീന സാഹചര്യത്തിൽ ഉള്ളതുമായ ഭക്ഷണ ശാലകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.