ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു


കോട്ടയം: കവിയും ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു. അറുപതോളം സിനിമകള്‍ക്കായി ഹിറ്റ് ഗാനങ്ങള്‍ എഴുതി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി തിരുവനന്തപുരത്തും കോട്ടയത്തും ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. സംസ്‌കാരം നാളെ .

ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. ടെലിവിഷന്‍ ചാനലുകളില്‍ അവതാരകനായിരുന്നു. 1993ല്‍ കുട്ടികള്‍ക്കുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് സിനിമയില്‍ എത്തുന്നത്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ ഗാനമാണ് ഏറെ പ്രശസ്തനാക്കിയത്.