എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി

എസ് എൻ ഡി പി ലഹരിവിരുദ്ധ പദയാത്ര നടത്തി 
ഇരിട്ടി: എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ്റെ ആഭിമുഖ്യത്തിൽ    ഉളിക്കലിൽ നിന്നും ഇരിട്ടിയിലേക്ക്  ലഹരി വിരുദ്ധ പദയാത്ര നടത്തി. ഇരിട്ടി യൂണിയൻ സിക്രട്ടറി പി.എൻ ബാബു ജാഥാ ക്യാപ്ടനായിരുന്നു.  
ഉളിക്കലിൽ നടന്ന ഉദ്‌ഘാടന സമ്മേളനം അഡ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രഡിഡന്റ് കെ.വി. അജി അദ്ധ്യക്ഷനായി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, ഫാ. ജെയ്‌സൺ കൂനാനിക്കൽ, മൂസ അൽഖാസിമി, ഡോ. എം.പി. ചന്ദ്രാംഗദൻ, ഒ.വി. രാജൻ, ഉളിക്കൽ സി ഐ കെ. സുധീർ, ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ സംസാരിച്ചു.   
 വൈകുന്നേരം ഇരിട്ടിയിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. യോഗം അസി. സിക്രട്ടറി എം.ആർ. ഷാജി അദ്ധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ. വേലായുധൻ മുഖ്യാതിഥി ആയിരുന്നു. ഇരിട്ടി എക്സൈസ് റേഞ്ച് സി ഐ പി.കെ. സതീഷ്‌കുമാർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ സി. രജിത്ത്, അയൂബ് പൊയിലൻ, നിർമ്മലാ അനിരുദ്ധൻ, കെ.കെ. സോമൻ, പി.ജി. രാമകൃഷ്ണൻ, ബാബുരാജ് ഉളിക്കൽ തുടങ്ങി വിവിധ നേതാക്കൾ എന്നിവർ പ്രസംഗിച്ചു. ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച  തെരുവ് നാടകവും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഗോൾ ചലഞ്ചും ഇവർക്കുള്ള സമ്മാന വിതരണവും നടന്നു.