കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

കഞ്ചാവ് കൈവശം വച്ച കൊട്ടിയൂർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.കൊട്ടിയൂർ പാലുകാച്ചി സ്വദേശി തോട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ എന്നയാളാണ് 25 ഗ്രാം കഞ്ചാവുമായി 24ാം മൈലിൽ വെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജോണി ജോസഫ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫിസർമാരായ വിജയൻ പി, അഭിജിത്ത് പി വി എന്നിവർ പങ്കെടുത്തു.