ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി മോട്ടോര്‍വാഹന വകുപ്പ്

ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഒരുക്കി മോട്ടോര്‍വാഹന വകുപ്പ് 


ഇരിട്ടി: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഇരിട്ടി സബ് ആര്‍ടി ഓഫീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍, ഇരിട്ടി മെട്രോ യൂണിറ്റും ,ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ഇരിട്ടി ഡിവൈന്‍ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് ഇരിട്ടി നഗരസഭ വൈസ് ചെയര്‍മ്മാന്‍ പി.പി. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍ ടി ഒ  ബി. ഷാജു അധ്യക്ഷത വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠൻ, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഡി.കെ. ഷീജി, ഷനിൽ കുമാർ, കിഷോർ, ഡെന്നി ജോര്‍ജ്, ടൈറ്റസ് ബെന്നി, ഡോ. പ്രിയ സനത്ത്, ഡ്രൈവിംഗ് സ്കൂൾ പ്രതിനിധികൾ തുടങ്ങിയവര്‍ നേതൃത്വം നൽകി.