ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിവിരിക്കെ വീട്ടമ്മ മരിച്ചു


ചപ്പുചവറുകൾക്ക് തീയിട്ടപ്പോൾ പൊള്ളലേറ്റു, ചികിത്സയിവിരിക്കെ വീട്ടമ്മ മരിച്ചു

മയ്യിൽ: പാവന്നൂർ ഇരുവാപ്പുഴ നമ്പം വിരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്.പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം സംഭവിച്ചത് . പരേതനായ കുഞ്ഞിക്കണ്ണൻ- പാർവ്വതി ദമ്പതികളുടെ മകളാണ്. ഭർത്താവ് ഒ.വി ഹരിദാസൻ. മക്കൾ: ഷിനോജ് , ഷിജിൽ , നിമിഷ. മരുമക്കൾ: സുജിത്ത്, ആശംസ, ശരണ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഷൈജ, ഷൈമ.