നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്കല്‍പ്പറ്റ: വയനാട് തലപ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. വയനാട് എഞ്ചിനീയറിംഗ് കോളേജ് അധ്യാപികയും തിരുവനന്തപുരം സ്വദേശിനിയുമായ റെജി, ഭർതൃമാതാവ് രമണി എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗമാണ് അപകട കാരണമെന്നാണ് നിഗമനം.


കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. അപകടത്തെ തുടർന്ന് സ്ഥലത്ത് ഗതാഗത തടസം ഉണ്ടായി. തലകീഴായി മറിഞ്ഞ കാര്‍ പൊലീസും ഫയര്‍ഫോഴ്സുമെത്തിയാണ് റോഡില്‍ നിന്നും മാറ്റിയത്.