കണ്ണൂർ പോലീസ് മൈതാനിയിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ ഇന്ന് മുതൽ

കണ്ണൂർ പോലീസ് മൈതാനിയിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ ഇന്ന് മുതൽകണ്ണൂർ : പോലീസ് മൈതാനിയിൽ ആരംഭിക്കുന്ന ആഴക്കടലിന്റെ വിസ്മയ കാഴ്‌ചകൾ ഒരുക്കിയ അക്വാ എക്സ്പോ കണ്ണൂർ മേയർ ടി.ഒ മോഹനൻ ഉദ്‌ഘാടനം ചെയ്തു.

നൂറ്റിഇരുപത് അടിയിലേറെ നീളമുള്ള ടണൽ അക്വേറിയത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നും എത്തിച്ച കടൽ മത്സ്യങ്ങളും ശുദ്ധജല മത്സ്യങ്ങളും ഉണ്ട്.

രാത്രിയിൽ മനുഷ്യന്റെ ശബ്ദം ഉണ്ടാക്കുന്ന മൽസ്യം, മൽസ്യ സുന്ദരി മിസ് കേരള ഫിഷ് തുടങ്ങിയ നിരവധി വിസ്മയ കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. ഫുഡ് ഫെസ്റ്റും, അമ്യുസ്മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്.

പ്രദർശനം വൈകീട്ട് 3 മുതൽ രാത്രി 9 വരെ. അവധി ദിവസങ്ങളിൽ രാവിലെ 11 മണിക്ക് ആരംഭിക്കും. സ്‌കൂളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് 50% ഇളവുണ്ട്.