മാലൂരിൽ തേനീച്ചയുടെ കുത്തേറ്റ് 10 പേർക്ക് പരിക്ക്
ഉരുവച്ചാൽ * മാലൂരിൽ തേനീച്ചയുടെ കുത്തേറ്റ് 10 പേർക്ക് പരിക്ക്
ലൂരിൽ ഓർമ ബസ്സ്റ്റോപ്പിന് സമീപം തേനീച്ച ആക്രമണത്തിൽ തേനീച്ചയുടെ കുത്തേറ്റ് മൂന്ന് കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഉരുവച്ചാൽ ഐഎംസി, തലശ്ശേരി, പേരാവൂർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന 4 വയസുകാരി വൈഗരിയുടെ കരച്ചിൽ കേട്ട് എത്തിയവർക്കും വീട്ടുകാർക്കുമാണ് കുത്തേറ്റത്.