ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും

ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി എത്തി; ക്വാറന്‍റൈന്‍ കഴിയുന്നതോടെ പാര്‍ക്കിലേക്ക് തുറന്നുവിടും


ദില്ലി: ദക്ഷിണാഫ്രിക്കയിൽ  നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലേക്ക് ഉടന്‍ തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്