കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 1,31,44,200 രൂപയുടെ സ്വർണ്ണം പിടികൂടി




വിമാനതാവളത്തിൽ വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ നിന്നും 1,31,44,200 രൂപയുടെ സ്വർണ്ണം കസ്റ്റംസ് സംഘംപിടികൂടി.അബുദാബിയിൽ നിന്നുമെത്തിയ നാദാപുരം സ്വദേശി അബുൾ ഹക്കീം വട്ടക്കണ്ടികലിൽ നിന്നും മൈക്രോ ഓവനിൽ കടത്തുകയായിരുന്ന വിപണിയിൽ 88, 23,600 ലക്ഷം രൂപ വിലമതിക്കുന്ന 1548 ഗ്രാം സ്വർണ്ണവും, അബുദാബിയിൽ നിന്നെത്തിയ കാസറഗോഡ് പെരിയ സ്വദേശി മുഹമ്മദ് മുസ്തഫ ബണ്ടിച്ചാലിൽ നിന്നും മൈക്രോ ഓവനിൽ കടത്തുകയായിരുന്ന 43,20,600 ലക്ഷം രൂപ വിലമതിക്കുന്ന 699 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്.പരിശോധനയിൽ അസി.കമ്മീഷണർ ഇ.വി .ശിവരാമൻ, സൂപ്രണ്ട്മാരായ കൂവൻപ്രകാശൻ, എസ്.ഗീതാകുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ, സിലീഷ്, സൂരജ് ഗുപ്ത, നിവേദിത, ഹെഡ് ഹവിൽദാർ ഗിരീഷ് ഓഫീസ് സ്റ്റാഫുമാരായ ഹരീഷ്, ശിശിര എന്നിവരും ഉണ്ടായിരുന്നു.