അസം മാര്‍ക്കറ്റില്‍ തീപിടുത്തം; 150 തോളം കടകള്‍ കത്തി നശിച്ചു

അസം മാര്‍ക്കറ്റില്‍ തീപിടുത്തം; 150 തോളം കടകള്‍ കത്തി നശിച്ചു


വെളളിയാഴ്ച പുലര്‍ച്ചെയാണ് ജോര്‍ഹട്ട് പട്ടണത്തിന്റെ ഹൃദയഭാഗത്തുളള ചൗക് ബസാറില്‍ തീപിടുത്തമുണ്ടായത്

അസം മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെളളിയാഴ്ച പുലര്‍ച്ചെയാണ് ജോര്‍ഹട്ട് പട്ടണത്തിന്റെ ഹൃദയഭാഗത്തുളള ചൗക് ബസാറില്‍ തീപിടുത്തമുണ്ടായത്.

തുണിക്കടകളും, പലചരക്ക്കടകളും ഉള്‍പ്പെടെ 150 തോളം കടകള്‍ കത്തി നശിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം.

25 അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമായെന്നാണ് സൂചന. തിരക്കേറിയ മാര്‍ക്കറ്റില്‍ തീ അതിവേഗം വ്യാപിക്കുകയായിരുന്നു. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല