ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു ; ഉത്തര്‍പ്രദേശുകാരന്‍ 16 കാരി മലയാളി പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ മലപ്പുറത്തെത്തി

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു ; ഉത്തര്‍പ്രദേശുകാരന്‍ 16 കാരി മലയാളി പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ മലപ്പുറത്തെത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പുര്‍ മുഹമ്മദ് നവേദിനെ പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനെട്ടുകാരന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി മലപ്പുറം കരുവാക്കുണ്ടിലെത്തി. ഇയാള്‍ പതിനാറുകാരിയെ കൂട്ടി ട്രെയിനില്‍ ഡല്‍ഹിയിലേക്ക് തിരിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പക്ബാര അംറോഹ അമേര ചൗദര്‍പുര്‍ മുഹമ്മദ് നവേദിനെ പോക്‌സോ വകുപ്പ് ചുമത്തി കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

ക്ലാസിലേക്കെന്ന് പറഞ്ഞാണ് സ്വകാര്യ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. തുടര്‍ന്ന് ഇരുവരും മഞ്ചേരിയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും അവിടെനിന്ന് നിന്ന് ട്രെയിന്‍ മാര്‍ഗം ഡല്‍ഹിയിലേക്കും യാത്ര തിരിക്കുകയായിരുന്നു.

കുട്ടിയെ കാണാതായ വിവരത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുളള അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചത്. പിന്നീട് പോലീസ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറി.

റെയില്‍വേ പോലീസ് പിടികൂടിയ പെണ്‍കുട്ടിയെ ബന്ധുക്കളും, കേരള പോലീസും തിരികെയെത്തിച്ചു. ചോദ്യം ചെയ്യലിലാണ് പ്രണയത്തിന്റെയും, ഒളിച്ചോട്ടത്തിന്റെയും കാര്യങ്ങള്‍ പുറത്തുവന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജറാക്കിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു.